കൊവിഡ് കേസുകള്‍ കുറയുന്നു : വിവിധ സംസ്ഥാനങ്ങൾ സ്കൂൾ തുറക്കാൻ തയ്യാറെടുക്കുന്നു

കവരത്തി: കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ സ്‌ക്കൂള്‍ തുറക്കാന്‍ തീരുമാനം. 09/08/21 തിങ്കളാഴ്ച്ച രാവിലെ 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ക്ലാസ് തുടങ്ങും. ഒമ്പത്, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 മുതല്‍ ഒരു മണിവരേയും 10,11 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെയാകും.

മാതാപിതാക്കളുടെ അനുമതി പത്രം വാങ്ങിയ ശേഷമായിരിക്കും വിദ്യാര്‍ത്ഥികളെ സ്‌ക്കൂളില്‍ എത്തിക്കുക.

ഡല്‍ഹിയില്‍ സ്‌ക്കൂളുകള്‍ തുറക്കാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി ഇതിനകം സര്‍ക്കാരിനോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്‌ക്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിരുന്നു. മഹാരാഷ്ട്രയും പഞ്ചാബും സ്‌ക്കൂള്‍ തുറക്കുന്ന നീക്കത്തിലാണ്. മഹാരാഷ്ട്രയില്‍ ഗ്രാമപ്രദേശങ്ങളിലെ സ്‌ക്കൂളുകളില്‍ അഞ്ചാം ക്ലാസ് മുതലും നഗരങ്ങളില്‍ എട്ടാംക്ലാസ് മുതലും ആഗസ്റ്റ് 17 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. പഞ്ചാബില്‍ 10 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ജൂലൈ 26 ന് ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →