ത്രിപുര മുഖ്യമന്ത്രിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇവരുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ശ്യാമപ്രസാദ് മുഖര്‍ജി ലെയ്നിലെ ഔദ്യോഗിക വസതിക്ക് സമീപം സായാഹ്ന സവാരിക്കിറങ്ങിയ സമയത്ത് മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക് അക്രമികള്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. അതിവേഗത്തില്‍ വരുന്ന കാര്‍ കണ്ട് മുഖ്യമന്ത്രി ഒരുവശത്തേക്ക് ചാടി മാറിയതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.പ്രതികളെ കോടതി ഓഗസ്റ്റ് 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Share
അഭിപ്രായം എഴുതാം