തൃശൂര്‍ : നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തൃശൂര്‍ വെളളാനിക്കര സ്വദേശി മൂലേക്കാട്ടിില്‍ വൈഷ്‌ണവ് ആണ് അറസ്റ്റിലായത്. തൃശൂരില്‍ ടാറ്റുചെയ്യുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് തൃശൂര്‍ സിറ്റിപോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസറ്റിലായത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് വില്‍പ്പനക്കെത്തിച്ചതായിരുന്നു മയക്കുമരുന്നുകള്‍.