സ്ത്രീയെ നടുറോഡിൽ മർദ്ദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; അതിക്രമം വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ

ഇടുക്കി: സ്ത്രീയെ നടുറോഡിൽ മർദ്ദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. 07/08/21 ശനിയാഴ്ച വൈകിട്ട് ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് സ്ത്രീക്ക് പൊലീസുകാരന്റെ മർദ്ദനമേറ്റത്.

ഐ ആർ ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥനായ അമൽ രാജാണ് മർദ്ദിച്ചത്. മർദ്ദനമേറ്റ് സ്ത്രീ നടുറോഡിൽ വീണു. ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവിനും മർദ്ദനമേറ്റു. അമൽരാജിനെതിരെ കാളിയാർ പൊലീസ് കേസ് എടുത്തു. വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →