കോഴിക്കോട്: ഓഗസ്ത് 15 ന് മുമ്പ് ജില്ലയിലെ 60 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ നടപടി. മുതിർന്ന പൗരൻമാർക്ക് ആദ്യ ഡോസ് വാക്സിനെങ്കിലും നൽകുകയാണ് ലക്ഷ്യം. തിങ്കളാഴ്ച മുതൽ ഇതിനായുള്ള തീവ്ര യജ്ഞ പരിപാടി ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. പ്രാദേശികാടിസ്ഥാനത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. 60 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ ആശാ വർക്കർമാർ വഴിയാണ് നടത്തുക. രജിസ്ട്രേഷന് വേണ്ടി പ്രദേശത്തെ ആശാവർക്കർമാരെ ബന്ധപ്പെടാവുന്നതാണ്.
കോഴിക്കോട്: ഓഗസ്ത് 15 ന് മുമ്പ് 60 വയസ്സിന് മുകളിലുള്ള; മുഴുവൻ പേർക്കും വാക്സിൻ നൽകാൻ നടപടി
