ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം സമ്മാനിച്ച നീരജ് ചോപ്രയ്ക്ക് 6 കോടി ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഒളിംപിക്സ് ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ അത്ലറ്റിക്സില്‍ സ്വര്‍ണ്ണം നേടുന്നത്. ഒളിംപിക്സ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണ്ണമാണിത്. ബീജിംഗ് ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യ അഭിനവ് ബിന്ദ്രയിലൂടെ സ്വര്‍ണ്ണം നേടിയിരുന്നു.
ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്.