ബ്ലൂടൂത്ത് ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് മരണം; രാജ്യത്ത് ആദ്യമെന്ന് ഡോക്ടർമാർ

ജയ്പുർ: ബ്ലൂടൂത്ത് ഹെഡ്ഫോൺ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ജയ്പുരിലെ ഉദയ്പുരിയ ഗ്രാമത്തിലെ രാകേഷ് കുമാർ നഗർ(28) ആണ് മരിച്ചത്. പഠനാവശ്യത്തിനായി ബ്ലൂടൂത്ത് ഉപയോഗിച്ചുകൊണ്ടിരിക്കേയാണ് പൊട്ടിത്തെറി ഉണ്ടായത്. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു രാകേഷ്. 06/08/21 വെള്ളിയാഴ്ചയാണ് സംഭവം.

ഇലക്ട്രിക് ഔട്ട്ലെറ്റിൽ കുത്തിവെച്ചുകൊണ്ടാണ് ബ്ലൂടൂത്ത് ഹെഡ്ഫോൺ രാകേഷ് ഉപയോഗിച്ചത്. അപകടമുണ്ടായ ഉടൻ അബോധാവസ്ഥയിലായ രാകേഷ് ചികിത്സയ്ക്കിടയിലാണ് മരിക്കുന്നത്. രാകേഷിന്റെ ചെവികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

‘അബോധാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടയിൽ ഹൃദയസ്തംഭനമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.’ സിദ്ധിവിനായക് ആശുപത്രിയിലെ ഡോ.എൽ.എൻ. റുണ്ഡ്ല പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →