ടോക്കിയോ: ഇന്ത്യന്‍ ഹോക്കി വനിതാ ടീം കോച്ച് ഹോളണ്ടുകാരനായ സ്യോര്‍ദ് മുറാദ് മാറിജ് രാജിവച്ചു. ഒളിമ്പിക്സില്‍ വെങ്കല മത്സരത്തില്‍ ഇന്ത്യ തോറ്റതിനു പിന്നാലെയാണ് ടീമിനൊപ്പമുള്ള അവസാനത്തെ മത്സരമായിരുന്നു എന്നു വൈകിട്ടു നടന്ന പത്രസമ്മേളനത്തില്‍ സ്യോര്‍ദ് പറഞ്ഞത്.ജനങ്ങളുടെ ഹൃദയം കീഴടക്കിയാണു തന്റെ ശിഷ്യകള്‍ ടോക്കിയോയില്‍നിന്നു മടങ്ങുന്നതെന്നും സ്യോര്‍ദ് പറഞ്ഞു. 2017 ലാണ് അദ്ദേഹം ഇന്ത്യന്‍ ടീം കോച്ചായെത്തുന്നത്. സ്യോര്‍ദിന്റെ പ്രകടന മികവ് മൂലം ഹോക്കി ഇന്ത്യ അധികൃതര്‍ പുരുഷ ടീമിന്റെ കോച്ചാക്കി. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനു ശേഷം വനിതാ ടീം കോച്ച് സ്ഥാനത്തു തിരിച്ചെത്തി.വനിതാ ഹോക്കി ഒളിമ്പിക്സില്‍ ഏറ്റവും മികച്ച പ്രകടനവുമായാണ് റാണി രാംപാലും സംഘവും കോച്ചിനു വിട നല്‍കിയത്.ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ ടീം ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചതോടെ ഇന്ത്യന്‍ വനിതകളെ ലോകമറിഞ്ഞു.