പത്തനംതിട്ട: ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളജില്‍ പുതുതായി അനുവദിച്ച കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്‌സിലേയ്ക്ക് എന്‍ആര്‍ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ കോളജിന്റെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി ഈ മാസം ഒന്‍പതിന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഈ മാസം 11 ന് വൈകുന്നേരം അഞ്ചിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ ഐഎച്ച്ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖേന ലഭിക്കും.