തൃശ്ശൂർ: കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആറ് പ്രതികളെ ചേർത്താണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് പൊലീസ് നടപടി. അതിനിടെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ സെഷൻസ് കോടതി 06/08/21 വെള്ളിയാഴ്ച പരിഗണിക്കും.