കോട്ടയം: ലോക്ക്ഡൗൺ ദുരിതങ്ങളിൽ സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കോട്ടയം ഏറ്റുമാനൂരിലാണ് ചായക്കട ഉടമയെ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പുന്നത്തുതുറ കറ്റോഡ് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കണിയാം കുന്നേല്‍ കെടി തോമസ് (60) ആണ് മരിച്ചത്. 05/08/21 വ്യാഴാഴ്ച വൈകിട്ട് കടയ്ക്കുള്ളിലാണ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് സാഹചര്യങ്ങള്‍ തോമസിന്റെ വ്യാപാരം പ്രതിസന്ധിയിലാക്കിയിരുന്നു എന്നും ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇദ്ദേഹമെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.
കടയുടെ ഷട്ടര്‍ താഴ്ത്തിയിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധിച്ചപ്പോഴായിരുന്നു ഇദ്ദേത്തെ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ ബേക്കറി നടത്തിയിരുന്ന ഇദ്ദേഹം പിന്നീടാണ് ചായക്കടയിലേക്ക് മാറിയത്. ഭാര്യ റിനി, മക്കൾ : ജെറി, ജിനു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവങ്ങള്‍ പുറത്ത് വരുന്നത്. വ്യാഴാഴ്ച മാത്രം വിവിധ ഇടങ്ങളിലായി മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയില്‍ ഒന്നും കോഴിക്കോട് രണ്ടും ആത്മഹത്യകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയാണ് മൂന്ന് ആത്മഹത്യകള്‍ക്കും കാരണമെന്നാണ് ലഭിക്കുന്ന വിവരം.