കൊല്ലം: വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കൊല്ലം: കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2020- 21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി./ ടി.എച്ച്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കും ഹയര്‍സെക്കന്‍ഡറി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കുമാണ് യോഗ്യത. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, താലൂക്ക് ഓഫീസിന് സമീപം, കൊല്ലം-1 വിലാസത്തില്‍ ഓഗസ്റ്റ് 31-ന് മുമ്പായി അപേക്ഷിക്കണം.  ഫോം www.agriworkersfund.org  വെബ്‌സൈറ്റില്‍ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →