കോഴിക്കോട്: മുക്കം കൃഷിഭവനിൽ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ച അക്വാസർക്കിൾ എന്ന നൂതന രീതിയിലാണ് മത്സ്യകൃഷി നടത്തിയത്. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചിത്രലാട എന്ന ഇനം മത്സ്യ കുഞ്ഞുങ്ങളെ ഈ വർഷം ഫെബ്രുവരിയിലാണ് അക്വാസർക്കിളിൽ നിക്ഷേപിച്ചത്. ചിട്ടയായ പരിചരണത്തിൽ ആറ് മാസത്തിൽ തന്നെ വിളവെടുത്തു. മുക്കം എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ ഇന്നവേഷൻ ഫണ്ട് വിനിയോഗപ്പെടുത്തിയാണ് അക്വാപോണിക്സ് യൂണിറ്റ് മത്സ്യക്കുഞ്ഞുങ്ങളെ വളർത്തിയത്. സ്ഥലപരിമിതി ഉള്ളടിത്തും മത്സ്യകൃഷി ചെയ്യാൻ സാധിക്കുന്ന പോർട്ടബിൾ യൂണിറ്റാണ് അക്വാസർക്കിൾ.
നഗരസഭ കൗൺസിലർമാർ, മുക്കം പച്ചക്കറി ക്ലസ്റ്റർ അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.