ബാധ്യതാ നിയന്ത്രണ പങ്കാളിത്ത ഭേദഗതി ബില്‍ പാസാക്കി

ന്യൂഡല്‍ഹി: ബാധ്യതാ നിയന്ത്രണ പങ്കാളിത്ത ദേഗതി ബില്‍ രാജ്യസഭ പാസാക്കി. ബിസിനസുകള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യം ഒരുക്കാനാണു ഭേദഗതി.ഭേദഗതിയിലൂടെ നിലവിലെ നിയമത്തിലുള്ള 12 കുറ്റകൃത്യങ്ങളാണ് നീക്കിയത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ബില്‍ അവതരിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് ബില്‍ കൊണ്ടുവന്നതും. ഏതാനും എം.പിമാര്‍ ബില്ലിന്മേല്‍ ചര്‍ച്ച നടത്തി.

അതേസമയം, പ്രതിപക്ഷ എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം മുഴക്കി. പെഗാസസ്, വിവാദ കാര്‍ഷിക നിയമങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം വര്‍ഷകാല സമ്മേളനത്തില്‍ പ്രതിഷേധാഗ്‌നി പടര്‍ത്തുന്നത്. ഇതിനിടെയാണ് ശബ്ദവോട്ടോടെ ബില്‍ പാസാക്കിയത്.

Share
അഭിപ്രായം എഴുതാം