ന്യൂഡല്‍ഹി: ഒ.ബി.സി. വിഭാഗക്കാരുടെ പട്ടിക തയാറാക്കാനും മാറ്റം വരുത്താനുമുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭാ അംഗീകാരം.ഈ സമ്മേളനത്തില്‍തന്നെ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിച്ച് പാസാക്കാനാണു കേന്ദ്രനീക്കം. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിക്കുന്നതിനാല്‍ ഭരണഘടനാ ഭേദഗതി ബില്‍ പാസാകാന്‍ ആവശ്യമായ മൂന്നില്‍രണ്ടു ഭൂരിപക്ഷം ലഭിക്കുമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.നിയമം പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സ്വന്തമായ ഒ.ബി.സി. പട്ടിക തയാറാക്കാം. ഇതു കേന്ദ്ര പട്ടികയില്‍നിന്നു വ്യത്യസ്തവുമാകാം. നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഒ.ബി.സിക്ക് ഭരണഘടനാ പദവി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.