എറണാകുളം: ഫിനോൾ ഉൽപാദനം; ബാംബൂ കോർപ്പറേഷനും കൊച്ചി സർവ്വകലാശാലയും ധാരണാപത്രം ഒപ്പിട്ടു

അക്കാദമിക് – വ്യവസായ സ്ഥാപന സഹകരണത്തിന് പദ്ധതിയെന്ന് പി.രാജീവ്

എറണാകുളം: ആധുനീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളും സർവ്വകലശാലകളും തമ്മിൽ സഹകരണം ഉറപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള  ബാംബൂ കോർപ്പറേഷനും കൊച്ചി സർവകലാശാലയും ധാരണാപത്രം ഒപ്പിട്ടു. കാർഡിനോളിൽ നിന്ന് ഫിനോൾ ഉൽപാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾക്കാണ് ധാരണ. വ്യവസായ സ്ഥാപനങ്ങളും അക്കാദമിക് സ്ഥാപനങ്ങളും തമ്മിൽ പരസ്പര സഹകരണത്തിനും ഗവേഷണത്തിനും സാഹചര്യമൊരുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

കാർഡിനോളിൽ നിന്ന് ഫിനോൾ നിർമ്മിച്ചാൽ പ്ളൈവുഡിന്റെ വില കുറക്കാൻ കഴിയും. കയറ്റുമതി സാധ്യത വർധിക്കുകയും ചെയ്യും. ബാംബൂ കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ്ബ് കൊച്ചി സർവ്വകലാശാലാ രജിസ്ട്രാർ ഡോ.വി. മീര എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു. മാനേജിംഗ് ഡയറക്ടർ എ.എം.അബ്ദുൾ റഷീദ്, മുൻ എം.പി. ഡോ.എ.സമ്പത്ത്, ഡയറക്ടർ ബോർഡംഗങ്ങളായ ടി.പി. ദേവസിക്കുട്ടി, വിജയകുമാർ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →