ഒളിമ്പിക്​സ്​ വനിത ഹോക്കി സെമിയിൽ ഇന്ത്യ അർജന്റീനയോട്​ പൊരുതിത്തോറ്റു

ടോക്യോ: ഒളിമ്പിക്​സ്​ വനിത ഹോക്കി സെമിയിൽ ഇന്ത്യ അർജന്റീനയോട്​ പൊരുതിത്തോറ്റു.

ചരിത്രത്തിൽ ആദ്യമായി സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യ 2-1 നാണ്​ കരുത്തരായ അർജന്റീനക്ക്​ മുന്നിൽ അടിയറവ്​ പറഞ്ഞത്​. ഇന്ത്യക്കായി ഗുർജിത്​ കൗർ സ്​കോർ ചെയ്​തപ്പോൾ നായിക നോയൽ ബാരിയോനുയേവയാണ് ഇരുഗോളുകളും നേടിയത്​.

ഫൈനലിൽ നെതർലൻഡ്​സാണ് അർജന്റീനയുടെ എതിരാളി. ​രണ്ടു ത​വ​ണ ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും അ​ർ​ജ​ന്​റീ​ന​ക്ക്​ ഇ​തു​വ​രെ ഒ​ളി​മ്പി​ക്​​സ്​ സ്വ​ർ​ണം നേ​ടാ​നാ​യി​ട്ടി​ല്ല. ഡച്ചുകാർ ഇത്​ തുടർച്ചയായ അഞ്ചാം ഒളിമ്പിക്​ ഫൈനലാണ്​ കളിക്കാൻ പോകുന്നത്​. ബ്രിട്ടനെയാണ്​ അവർ തോൽപിച്ചത്​.

മൂ​ന്നു ത​വ​ണ ജേതാക്കളാ​യ ആ​സ്​​ട്രേ​ലി​യ​യെ ​കൊ​മ്പു​കു​ത്തി​ച്ച ഇ​ന്ത്യ​ മികച്ച ആത്മവിശ്വാസവുമായാണ്​ ലോ​ക ര​ണ്ടാം​ന​മ്പ​റു​കാ​രാ​യ അ​ർ​ജ​ന്​റീ​നക്കെതിരെ കളിക്കാനിറങ്ങിയത്​. ജ​ർ​മ​നി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചായിരുന്നു അർജന്റീനയുടെ​ കു​തി​പ്പ്.

എന്നാൽ മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇന്ത്യ അർജറീനയെ ഞെട്ടിച്ചു. ക്യാപ്​റ്റൻ റാണി രാംപാൽ എടുത്ത പെനാൽറ്റി കോർണർ ലക്ഷ്യ​ത്തിലെത്തിച്ച്​ ഗുർജിത്​ കൗറാണ്​ ഇന്ത്യക്ക്​ ലീഡ്​ സമ്മാനിച്ചത്​. എട്ടാം മിനിറ്റിൽ അർജന്റീനക്ക്​ അനുകൂലമായി പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ ഡിഫൻഡർമാർ അപകടം അകറ്റി. ആദ്യ ക്വാർട്ടറിൽ ഇന്ത്യ ലീഡ്​ നിലനിർത്തി. എന്നാൽ 17ാം മിനിറ്റിൽ തങ്ങളുടെ മൂന്നാം പെനാൽറ്റി കോർണർ ഗോളാക്കി അർജന്റീന ഇന്ത്യക്കൊപ്പമെത്തി. ക്യാപ്​റ്റൻ നോയൽ ബാരിയോനുയേവയാണ്​ ഗോൾ നേടിയത്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →