കൊല്ലം: പ്രഫഷനല്‍ നാടകകൃത്തും നടനുമായ സി ആര്‍ മനോജ് (45) അന്തരിച്ചു. സി ആര്‍ മഹേഷ് എംഎല്‍എയുടെ സഹോദരനാണ്. ഓച്ചിറ സരിഗ തിയറ്റേഴ്‌സലിലൂടെ നടനായി രംഗത്തെത്തിയ മനോജ് ഇരുപത്തഞ്ചിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരില്‍ വീട്ടില്‍ പരേതനായ സി എ രാജശേഖരന്റെയും റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ലക്ഷ്മിയാണ് ഭാര്യ.