തിരുവനന്തപുരം: ആർത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന്

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആർത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-വനിതാ, ശിശു വികസന മന്ത്രി വീണാ ജോർജ് ആഗസ്റ്റ് അഞ്ചിന് നിർവഹിക്കും. വൈകിട്ട് ഏഴിന് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിൽ ലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.എച്ച്.എം തീം പ്രകാശനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.എസ്. സലീഖ അധ്യക്ഷത വഹിക്കും. കോർപറേഷൻ എം.ഡി വി.സി.ബിന്ദു, ഐ.ആർ.ടി.എസ് ചെയർമാൻ കെ. ബെജി ജോർജ്, കോർപറേഷൻ പ്രോജക്ട്സ് മാനേജർ ആശ എസ് തുടങ്ങിയവർ സംബന്ധിക്കും.

കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ കൗമാരക്കാരായ പെൺകുട്ടികളുടെ ജീവിത നിലവാരത്തെ സ്വാധീനിക്കുന്ന നല്ല ശുചിത്വ പ്രവണതകൾ പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കുന്ന പദ്ധതിയിൽ ‘ഷീപാഡ്’, ശുചിത്വ പരിപാലന പരിശീലനം എന്നിങ്ങനെ രണ്ട് ശാഖകളുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →