ആഗസ്‌റ്റ്‌ അവസാനമാവുമ്പോഴേക്കും പത്തുകോടി വാക്‌സിനുകള്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട ഉത്തര്‍പ്രദേശ്‌

ലഖ്‌നൗ : ഒരു ദിവസം ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കുന്ന മധ്യപ്രദേശിന്റെ റെക്കാര്‍ഡ്‌ മറികടന്ന്‌ ഉത്തര്‍പ്രദേശ്‌. അഞ്ചുകോടി വാക്‌സിന്‍ ഡോസാണ്‌ ഉത്തര്‍ പ്രദേശ്‌ ഇതുവരെ നല്‍കിയത്‌. പ്രത്യേക കാമ്പയിന്റെ ഭാഗമായി 25 ലക്ഷത്തോളം ഡോസുകളാണ്‌ സംസ്ഥാനം 2021 ആഗസ്‌റ്റ് മൂന്നിന്‌ മാത്രം വിതരണം ചെയ്‌തത്‌. ജൂണില്‍ മധ്യപ്രദേശില്‍ 17 ലക്ഷം ഡോസ്‌ വാക്‌സിന്‍ വിതരണം ചെയ്‌തതായിരുന്നു ഒരു ദിവസത്തെ റെക്കാര്‍ഡ്‌..മഹാരാഷ്ട്രയാണ്‌ വാകസിന്‍ വിതരണത്തില്‍ രണ്ടാമതുളളത്‌. അഞ്ചുകോടിക്കടുത്ത്‌ ഡോസുകള്‍ വിതരണം ചെയ്‌തിട്ടുണ്ട്‌. 3.75 കോടി ഡോസുകള്‍ വിതരണം ചെയ്‌ത രാജസ്ഥാനും ഗുജറാത്തുമാണ്‌ തൊട്ടുപിന്നിലുളളത്‌. 2021 ആഗസ്റ്റ് 3ന്‌ രാജ്യത്ത്‌ വിതരണം ചെയ്‌തതില്‍ 47 ശതമാനവും ഉത്തര്‍ പ്രദേശിലാണ്‌. വൈകിട്ട്‌ 7 മണിവരെയുളള കണക്കനുസരിച്ച 56 ലക്ഷം ഡോസുകള്‍ രാജ്യത്താകെ വിതരണം ചെയ്‌തു.

അതേസമയം ജനസംഖ്യാടിസ്ഥാനത്തില്‍ കുത്തിവയ്‌പെടുക്കുന്നവരുടെ എണ്ണത്തില്‍ യുപി രണ്ടാമതാണ്‌. ഒരുലക്ഷം രേരില്‍ 22000പേര്‍ എന്ന നിരക്കിലാണ്‌ യുപിയിലെ വാക്‌സിനേഷന്‍. ബീഹാറാണ്‌ ഏറ്റവും പിന്നില്‍. അവിടെ ഒരു ലക്ഷത്തിന്‌ 21,000പേരാണ്‌ വാക്‌സിനേഷന്‍ നടത്തിയത്‌. 23 കോടിയോളമാണ്‌ ഉത്തര്‍ പ്രദേശിലെ ജനസംഖ്യ. ഇതില്‍ 81 ലക്ഷം പേരാണ്‌ രണ്ടുഡോസുകളുമെടുത്ത്‌ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത്‌. 4.3 കോടിയാളുകള്‍ ഒറ്റഡോസ്‌ മാത്രമാണ്‌ സ്വീകരിച്ചിട്ടുളളത്‌. 2.4 കോടി ഡോസുകള്‍ വിതരണം ചെയ്‌തിട്ടുളളത്‌ 18നും 44നും ഇടയില്‍ പ്രായമുളളവര്‍ക്കാണ്‌.

ആഗസ്‌റ്റ് 3ന്‌ ചൊവ്വാഴ്‌ച 25 ലക്ഷം ഡോസുകള്‍ വിതരണം ചെയ്‌തു. തിങ്കളാഴ്‌ച 3.8 ലക്ഷം, ശനിയാഴ്‌ച 6.27 ലക്ഷം, വെളളിയാഴ്‌ച 8.6 ലക്ഷം എന്നിങ്ങനെയാണ് വിതരണം. ജൂലൈ 23നാണ്‌ ഇതിന്മുമ്പ്‌ ഏറ്രവും കൂടുതല്‍ വിതരണം നടത്തിയത്‌ 10.27 ലക്ഷം. ആഗസ്‌റ്റ്‌ അവസാനമാവുമ്പോഴേക്കും പത്തുകോടി വാക്‌സിനുകള്‍ വിതരണം ചെയ്യാനാണ്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുിന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →