ഓണ കിറ്റ്‌ വിതരണം ; ഉദ്‌ഘാടനം നടത്താന്‍ പറഞ്ഞിട്ടില്ലെന്ന്‌ ഭക്ഷ്യ മന്ത്രി

തിരുവനന്തകപുരം : പ്രമുഖരെ ഉള്‍പ്പെടുത്തി എല്ലാ റേഷന്‍ കടകളിലും ഓണ കിറ്റ്‌ വിതരണത്തിന്റെ ഉദ്‌ഘാടനം നടത്താന്‍ പറഞ്ഞിട്ടില്ലെന്നുും സുതാര്യത ഉറപ്പാക്കാനാണ്‌ പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടതെന്നും ഭക്ഷ്യമന്ത്രിയുടെ വിശദീകരണം. എല്ലാ റേഷന്‍ കടകളിലും ഉദ്‌ഘാടനം നടത്തണമെന്നും ഫോട്ടോയെടുക്കണമെന്നും പോസ്‌റ്റര്‍ പതിക്കണമെന്നുമുളള ഭക്ഷ്യ വകുപ്പിന്റെ നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന് ഒരുവിഭാഗം വ്യാപാരികള്‍ വ്യകതമാക്കിയിരുന്നു.

എംപി,എംഎല്‍എ തുടങ്ങിയുളള പ്രമുഖര്‍ ഉദ്‌ഘാടകരാകണം, പോസറ്റര്‍ ഒട്ടിക്കണം. പോസ്‌റ്റര്‍ ഒട്ടിച്ചതിന്‌ മുന്നില്‍ കിറ്റ് നല്‍കുന്ന ഫോട്ടോയെടുത്ത്‌ ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ ഇടണം തുടങ്ങിയവയായിരുന്നു നിര്‍ദ്ദേശങ്ങള്‍ .എന്നാല്‍ നിര്‍ദ്ദേശം പാലിക്കില്ലെന്ന്‌ ഓള്‍കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ വ്യക്തമാക്കിയതിനുപിന്നാലെയാണ്‌ മന്ത്രിയുടെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →