കോവിഡ്‌ ചികിത്സക്ക്‌ അശ്വഗന്ധ; യുകെയുമായി ചേര്‍ന്ന്‌ പഠനം നടത്താന്‍ ഇന്ത്യ

ന്യൂഡല്‍ഹി : കോവിഡ്‌ ചികിത്സക്ക്‌ അശ്വഗന്ധ ഉപയോഗിക്കാന്‍ കഴിയുമോയെന്നത്‌ സംബന്ധിച്ച പഠനം നടത്താന്‍ ഒരുങ്ങി ആയുഷ്‌ മന്ത്രാലയം. യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഹൈജിന്‍ ട്രോഫിക്കല്‍ മെഡിസിനുമായി സഹകരിച്ചായിരിക്കും പഠനം.നടത്തുക.

യുകെയിലെ രണ്ടായിരത്തോളം പേരില്‍ അശ്വഗന്ധയുടെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിനായി ആയുഷ്‌ മന്ത്രാലയത്തിന്‌ കീഴിലുളള ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആയൂര്‍വേദയും എല്‍എസ്‌എച്ചടിഎം ഉം ധാണാപത്രത്തില്‍ ഒപ്പുവച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.ലെയ്‌സെസ്റ്റര്‍, ബിര്‍മിംങ്‌ഹാം, ലണ്ടന്‍ എന്നീ നഗരങ്ങളിലായിരിക്കും പരീക്ഷണം.

ഇന്ത്യന്‍ വിന്റര്‍ ചെറി എന്നറിയപ്പെടുന്ന ഔഷധ സസ്യമാണ്‌ അശ്വഗന്ധ ഈ ഔഷധ സസ്യത്തിന്‌ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുളള കഴിവുണ്ട്‌ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാവുകയാണെങ്കില്‍ കോവിഡ്‌ചികിത്സയില്‍ അത്‌ നിര്‍ണായകമാവും. അശ്വഗന്ധയുടെ ഗുണഫലങ്ങള്‍ അറിയുന്നതിന്‌ നിരവധി പഠനങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ടെങ്കിലും ഒരു വിദേശ സ്ഥാപനവുമായി ചേര്‍ന്ന്‌ ക്ലിനിക്കല്‍ പരീക്ഷണം ഇതാദ്യമാണ്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →