കോഴിക്കോട് : കാഴ്‌ചശക്തിയില്ലാത്ത യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി ചൂഷണം ചെയ്‌ത് 60 കാരന്‍ മുങ്ങി. രണ്ട് ലക്ഷം രൂപയും 5 പവന്‍ സ്വര്‍ണവും കൈക്കലാക്കിയാണ് ഇയാള്‍ മുങ്ങിയത്. ആലപ്പുഴ കട്ടച്ചാല്‍സ്വദേശിയായ പ്രകാശുകുമാര്‍ തൃശൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി പണവും ആഭരണങ്ങളും കവര്‍ന്നശേഷം ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് പ്രകാശ് കുമാറിനെതിരെ വിശ്വാസ വഞ്ചനക്ക് കേസെടുത്തു.
വാട്‌സാപ്പ് വഴിയാണ് യുവതിയുമായി പ്രകാശ് കുമാര്‍ പരിചയപ്പെടുന്നത്.പിന്നീട് സ്‌നേഹപൂര്‍വമായ പെരുമാറ്റം കണ്ട് തന്നെ വിവാഹം കഴിക്കുമെന്നും സംരക്ഷിക്കുമെന്നും ഉളള ഉറപ്പിന്മേലാണ് ഇവര്‍ പ്രകാശിനോപ്പം പോകുന്നത്. 2020 ജൂണ്‍ 10നായിരുിന്നു.സംഭവം. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലാത്തതിനാലും ബന്ധുക്കളാരുംതന്നെ തിരിഞ്ഞുനോക്കാനില്ലാത്തതിനാലും സ്‌നേഹവും സംരക്ഷണവും നല്‍കുമെന്നു പറഞ്ഞപ്പോള്‍ കൂടെ പോവുകയായിരുന്നുവെന്ന് യുവതി പറയുന്നു.