റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കുനേതൃത്വം നല്‍കിയ സൈനിക മേധാവി ജനറല്‍ മിന്‍ ആങ് ലെയിങ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. രാജ്യത്തെ അടിയന്തരാവസ്ഥ രണ്ട് വര്‍ഷത്തേക്കുകൂടി നീട്ടുകയാണെന്നു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണു സു കിയെ അട്ടിമറിച്ചു സൈന്യം അധികാരംപിടിച്ചത്. സൈനിക ഭരണത്തെ എതിര്‍ക്കുന്നവര്‍ കോവിഡ് പരത്തുകയാണെന്നു ജനറല്‍ ലെയിങ് ആരോപിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ തയാറാണ്. ആങ് സാന്‍ സു കിയുടെ എന്‍.എല്‍.ഡി. രാജ്യത്ത് ഭീകരത പടര്‍ത്തുകയാണ്. ഭീകരതയ്ക്കെതിരേ നടപടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.ജനാധിപത്യത്തിനായുള്ള പ്രക്ഷോഭം തുടരവേയാണു അദ്ദേഹം പ്രധാനമന്ത്രിസ്ഥാനവും ഏറ്റെടുക്കുന്നത്. പ്രക്ഷോഭത്തിനിടെ രാജ്യത്ത് 9,300 പേരാണ് അറസ്റ്റിലായത്. മൂന്നു ലക്ഷം പേര്‍ക്കെതിരേയാണു കേസെടുത്തിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *