കൊച്ചി : സ്‌റ്റേറ്റ്‌ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്‌പകള്‍ക്ക് പ്രോസസിംഗ് ഫീസ് ഇളവ് ഉള്‍പ്പെടയുളള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലുളള 0.40ശതമാനം പ്രോസസിംഗ് ഫീസില്‍ 100 ശതമാനം ഇളവാണ് ആഗസ്റ്റ് 31 വരെയുളള മണ്‍സൂണ്‍ ധമാക്ക പ്രകാരം ലഭിക്കുക. യോനാ ആപ്പുവഴിയുളള ഭവന വായ്‌പ അപേക്ഷകള്‍ക്ക് അഞ്ച് ശതമാനം ഇളവ് തുടങ്ങിയവയും ലഭിക്കും. 6.70 ശതമാനം മുതലാണ് ഭവന വായ്‌പകളുടെ പലിശ.
പലിശ നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞനിലയില്‍ നില്‍ക്കുന്ന വേളയില്‍ പ്രോസസിംങ് ഫീസിലെ ഈ ഇളവ് വായ്‌പയെടുക്കാന്‍ ഉദ്ദേശിക്കുന്നവരെ എളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഇതേക്കുറിച്ച് പ്രതികരിച്ച എസ്‌ബിഐ ആര്‍ ആന്റ് ഡിബി മാനേജിംഗ് ഡയറക്ടര്‍ സിഎസ് സേട്ടി പറഞ്ഞു. എല്ലാ ഇന്ത്യാക്കാരുടെയും ബാങ്കര്‍ എന്ന നിലയില്‍ ദേശീയ നിര്‍മാണത്തിലെ പങ്കാളിയാവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.