കൊയിലാണ്ടി : പ്രസിദ്ധമായ കൊല്ലം ചിറയില്‍ നീന്തി ആറുവയസുകാരി നീലാംബരിയുടെ അത്ഭുത പ്രകടനം. 9 ഏക്കര്‍ വിസ്‌തൃതിയും 400 മീറ്റര്‍ ചുറ്റളവുമുളള ചിറയിലാണ് നീലാംബരി നീന്തിയത്. 2021 ജൂലൈ 31ന് രാവിലെ ആയിരുന്നു നീലാംബരിയുടെ പ്രകടനം.
താലൂക്ക് ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. രാമചന്ദ്രന്റെ മകന്‍ അരവിന്ദന്റെയും ഡോ.ദീപ്‌നയുടെയും മകളാണ് നീലാംബരി. നീലാംബരിയുടെ ബന്ധുവായ സനന്ദ്‌രാജും നീന്തി. ഒരു വര്‍ഷമായി നീന്തല്‍ പരിശീലിക്കുന്ന നീലാംബരി കോതമംഗലം ജിഎല്‍പി സ്‌കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്