റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടോക്കിയോ: ഒളിമ്പിക് ലോങ്ജമ്പില്‍ ഇന്ത്യയുടെ മലയാളി താരം മുരളി ശ്രീശങ്കര്‍ ഫൈനല്‍ കാണാതെ പുറത്ത്. യോഗ്യതാ റൗണ്ടില്‍ 25-ാം സ്ഥാനത്താണു ശ്രീശങ്കര്‍ ഫിനിഷ് ചെയ്തത്. ബി ഗ്രൂപ്പില്‍ ഇറങ്ങിയ ശ്രീശങ്കറിന്റെ ഏറ്റവും മികച്ച ദൂരം 7.69 മീറ്ററാണ്. ഗ്രൂപ്പില്‍ 13-ാം സ്ഥാനക്കാരനുമായി.

ഒന്നാമതെത്തിയ താരത്തേക്കാള്‍ 1.19 മീറ്റര്‍ പിറകിലായിരുന്നു. ആദ്യത്തെ ശ്രമത്തിലായിരുന്നു ശ്രീശങ്കര്‍ ഏറ്റവും മികച്ച ദൂരം കുറിച്ചത്. രണ്ടാമത്തെ ശ്രമത്തില്‍ 7.51 മീറ്ററും മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 7.43 മീറ്ററും പിന്നിടാനെ താരത്തിനായുള്ളൂ. ഇന്ത്യക്ക് ഇന്നലെ തിരിച്ചടികളുടെ ദിവസമായിരുന്നു. ബോക്‌സിങ് വനിതകളില്‍ പൂജാ റാണി ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ലി കിയാനോട് 5-0 ത്തിനാണു തോറ്റത്. ഷൂട്ടിങ്ങിലും ഇന്ത്യക്കു നിരാശയായിരുന്നു.50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഫൈനലിലേക്ക് യോഗ്യത നേടാന്‍ ഇന്ത്യയുടെ അന്‍ജും മോഡ്ഗിലിനോ തേജസ്വിനി സാവന്തിനോ കഴിഞ്ഞില്ല.അമ്പെയ്ത്തില്‍ അവസാനത്തെ മെഡല്‍ പ്രതീക്ഷയായിരുന്ന അതാനു ദാസ് പുരുഷന്‍മാരുടെ വ്യക്തിഗത വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *