കൊച്ചി : സ്‌ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെയും ഭാര്യാപിതാവിനെയും ക്രൂരമായി മദ്ദിച്ച കേസില്‍ പ്രതികള്‍ പിടിയിലായി. പച്ചാളം സ്വദേശികളായ ജിപ്‌സണ്‍, പിതാവ് പീറ്റര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡന നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. എറണാകുളം പളളിക്കരയിലെ ബന്ധുവീട്ടില്‍ നിന്നാണ് ജിപ്സണേയും പിതാവിനെയും അറസ്റ്റ് ചെയ്‌തത്. ജിപ്‌സന്റെ ഭാര്യ നല്‍കിയ സ്‌ത്രീധന പീഡന പരാതിയില്‍ ഇരുവരും ഹൈെേക്കാതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമക്കുന്നതിനിടെയാണ് അറസ്‌റ്റ്.
2021 ഏപ്രില്‍ 12നായിരുന്നു സേഫറ്റ് വെയര്‍ എഞ്ചിനീയറായ ജിപ്‌സണും ചക്കരപറമ്പ് സ്വദേശിനിയുമായുളള വിവാഹം . വിവാഹം കഴിഞ്ഞ് മൂന്നാംദിവസം മുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ട് മര്‍ദനം തുടങ്ങി. ജിപ്‌സണ് പിന്തുണയുമായി പിതാവ് പീറ്റരും അമ്മ ജൂലിയും ഉണ്ടായിരുന്നു. മതിയായ ഭക്ഷണം പോലും ഭര്‍തൃവീട്ടില്‍ നിന്ന് യുവതിക്ക് നല്‍കിയിരുന്നില്ല. ഒടുക്കം മൂന്നാഴ്‌ചമുമ്പ് പീഡനം സഹിക്കവയ്യാതെ യുവതി പച്ചാളത്തുളള ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. മകള്‍ക്ക് നേരിട്ട ദുരിതം ചോദ്യം ചെയ്യാനെത്തിയ ഭാര്യപിതാവിലെ ജിപസണ്‍ ക്രൂരമായി മര്‍ദിച്ചു.
യുവതി ആദ്യം വനിതാ സെല്ലിലും നോര്‍ത്ത് പോലീസിലും പരാതി നല്‍കിയെങ്കിലും പിതാവിനെ മര്‍ദിച്ചതിന് മാത്രമാണ് കേസെടുത്തത്. ഇതോടെ യുവതി കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. പിന്നാലെ വനിതാ കമ്മീഷനും ഇടപെട്ടു. ഇതോടെയാണ് പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസ് രജിസ്‌റ്റര്‍ ചെയ്‌തതും പ്രതികളെ പിടികൂടിയതും . ജിപ്‌സന്റെ അമ്മ ജൂലിയുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടയുളള നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.