എറണാകുളം: സ്വാതന്ത്ര്യദിനാഘോഷം; മന്ത്രി പി. രാജീവ് അഭിവാദ്യം സ്വീകരിക്കും

എറണാകുളം: ജില്ലയിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ജില്ലാ ആസ്ഥാനമായ കാക്കനാട് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അഭിവാദ്യം സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പ്രവേശനമില്ല. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കും ചടങ്ങില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. 

ഓഗസ്റ്റ് 11, 12  തിയതികളില്‍ വൈകീട്ട് 3 മണി മുതല്‍ 5.30 വരെ സ്വാതന്ത്ര്യദിന പരേഡ് റിഹേഴസല്‍ നടത്തും. 13 ന് രാവിലെ 7.30 മുതല്‍ ആണ് ഡ്രസ് റിഹേഴ്‌സല്‍. സ്വാതന്ത്ര്യദിന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ എ.ഡി.എം എസ്. ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. കൊച്ചി സിറ്റി എ.ആര്‍ ക്യാമ്പ് കമാന്‍ഡന്റ് കെ. സുരേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് കെ.കെ ജയകുമാര്‍, ഹുസൂര്‍ ശിരസ്തിദാര്‍ ജോര്‍ജ് ജോസഫ്, കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →