കണ്ണൂർ: തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക് 2021-22 വര്‍ഷം അഞ്ച്, 11 ക്ലാസുകളിലെ പ്രവേശനത്തിനുള്ള ജില്ലയിലെ സെലക്ഷന്‍ ട്രയല്‍ ആഗസ്ത് മൂന്നിന് നടക്കും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ 2020-21 അധ്യയന വര്‍ഷം നാല്,10 ക്ലാസുകളില്‍ പഠിച്ചിരുന്ന സ്‌കൂളിലെ മേധാവിയുടെ കത്ത്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) എന്നിവ സഹിതം കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ആഗസ്ത് മൂന്നിന് രാവിലെ 9.30 നകം എത്തിച്ചേരണം. അഞ്ചാംക്ലാസിലേക്ക് ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും ഏഴ്,11 ക്ലാസുകളിലേക്ക് സബ്ജില്ല/ജില്ല/സംസ്ഥാനതല മത്സരങ്ങളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലും, എട്ട്, ഒമ്പത് ക്ലാസുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ജില്ല/സംസ്ഥാനതല മത്സരങ്ങളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും സ്‌കില്‍ മത്സരങ്ങളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.