ശ്രീനഗര്‍: ബാരാമുള്ള ജില്ലയിലെ ഖാന്‍പോറ പാലത്തിനരികെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്ക്. പരിക്കേറ്റ പ്രദേശവാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. ഉച്ചത്തിലുള്ള സ്ഫോടന ശബ്ദം പ്രദേശവാസികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായും സംഭവത്തിന് ശേഷം സുരക്ഷാ സേന സ്ഥലത്തെത്തി പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായും പൊലീസ് പറഞ്ഞു.