തിരുവനന്തപുരം: ജില്ലയില്‍ ആദ്യമായി കുടുംബശ്രീ വനിതകള്‍ നേരിട്ട് നിര്‍മിച്ച എസ്റ്റിമേറ്റ് പരസ്യ ബോര്‍ഡുകളുടെ സ്ഥാപന ഉദ്ഘാടനം പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍. മഞ്ജു സ്മിത നിര്‍വഹിച്ചു. കോണ്‍ക്രീറ്റ് ബോര്‍ഡ് നിര്‍മാണം മുതല്‍ നിറംകൊടുത്ത് എസ്റ്റിമേറ്റ് എഴുതുന്നതുവരെയുള്ള എല്ലാ ജോലികളും കുടുംബശ്രീ പ്രവര്‍ത്തകരാണു നിര്‍വഹിച്ചത്.
ജില്ലാ നിര്‍മിതി കേന്ദ്രത്തിനു കീഴില്‍ 30 പേര്‍ അടങ്ങിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് 45 ദിവസം പരിശീലനം നല്‍കിയാണു നിര്‍മാണ മേഖലയിലേക്ക് കൊണ്ടുവന്നത്. പരിശീലന കാലയളവില്‍ ഇവരുടെ നേതൃത്വത്തില്‍ ഒരു വീടും നിര്‍മിച്ചിരുന്നു. പഞ്ചായത്തിന്റെ തുടര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിനീത കുമാരി, എ.പി. അനിതാ റാണി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആര്‍. ബിജു, സെക്രട്ടറി പി.വി. ഗോപകുമാര്‍, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.