പാരീസ്: പെഗാസസ് നിര്‍മാതാക്കളായ കമ്പനി എന്‍.എസ്.ഒ പിരിച്ചുവിടുന്നു. മൂന്നു വര്‍ഷം മുമ്പ് എന്‍.എസ്.ഒ. ഗ്രൂപ്പിനെ ഏറ്റെടുത്ത ലണ്ടന്‍ ആസ്ഥാനമായ നോവാല്‍പിന കാപ്പിറ്റലാണു സഹസ്ഥാപകര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നു പിരിച്ചുവിടുന്നത്. രാഷ്ട്രീയ നേതാക്കളടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടെന്ന പേരില്‍ വലിയ വിവാദമുയരുന്നതിനിടെയാണു നടപടി. എന്‍.എസ്.ഒയുടെ ഉടമസ്ഥത ആരിലേക്കെന്ന് ഇനിയും വ്യക്തമായിട്ടില്ല. എസ്തോണിയയിലെ കാസിനോ ഗ്രൂപ്പായ ഒളിമ്പിക് എന്റര്‍ടെയ്ന്‍മെന്റ്, ഫ്രഞ്ച് മരുന്നുകമ്പനിയായ എക്സ്.ഒ. എന്നിവയും നൊവാല്‍പിനയുടെ ഉടമസ്ഥതയിലായിരുന്നു.