ആഗസ്റ്റ് 9 മുതല്‍ എല്ലാ കടകളും തുറക്കുമെന്ന്‌ വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം : 2021 ആഗസ്റ്റ് 9 മുതല്‍ കേരളത്തിലെ എല്ലാ കടകളും തുറന്ന്‌ പ്രവര്‍ത്തിക്കുമെന്ന്‌ വ്യാപാരി വ്യവസായി ഏകോപന സമിതി. ആഗസ്‌റ്റ് 2 മുതല്‍ 6 വരെ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ ധര്‍ണ നടത്തും. സംസ്ഥാനത്തെ കോവിഡ്‌ പ്രോട്ടോകോള്‍ അശാസ്‌തീയമാണെന്നും, വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിട്ടും ടിപിആറില്‍ കുറവുണ്ടായില്ലെന്നും വ്യാപാരി വ്യവസായി ഏകാപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജ്‌ അപ്‌സര പറഞ്ഞു.

പതിനായിരക്കണക്കിന്‌ വ്യാപാരികള്‍ പട്ടിണിയിലും ദുരിതത്തിലുമാണെന്നും വ്യാപാരി സമരത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതാം തീയതി മുതല്‍ കട തുറക്കുന്ന വ്യാപാരികള്‍ക്കെതിരെ പോലീസ്‌ നടപടിയെടുത്താല്‍ വ്യാപാരി വ്യസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടിഎം നസിറുദ്ദീന്‍ അടക്കം മരണം വരെ നിരാഹാരം കിടക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →