ന്യൂഡല്‍ഹി : 2021 ജൂലൈ 28 ബുധനാഴ്‌ച രാവിലെ 8 വരെയുളള കണക്കുപ്രകാരം രാജ്യത്ത് 43,654 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയിലധികം കേരളത്തില്‍ നിന്നാണ്. കേരള സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കേസുകള്‍ കുതിച്ചുയരാന്‍ കാരണമെന്ന് ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ വക്താവ് സാംബിത് പത്ര കുറ്റപ്പെടുത്തി. ഈദിന് നല്‍കിയ ഇളവുകാരണം ഇപ്പോള്‍ രാജ്യത്തെ പകുതി കോവിഡ് കേസുകളും കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ പതിവുപോലെ ആളുകള്‍ കുംഭ മേളയേയൊ കര്‍വാര്‍ യാത്രയെയോ കുറ്രപ്പെടുത്തുമെന്നും ബിജെപി വക്താവ് പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 640 പേരാണ് മരണത്തിന് കീഴടങ്ങിയത്. മരണ നിരക്കില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 254 പേര്‍മരിച്ചു. രാജ്യത്ത് ആകെ മരണം 4.22 ലക്ഷം ആയി. 41,678 പേരാണ് കോവിഡ് മുക്തരായത്. 97.39 ശതമാനമാണ് രോഗമുക്തി നിരക്ക്. 3.99 ലക്ഷം പേരാണ് കോവിഡ് ബാധിതരായിട്ടുളളത്. ചികിത്സയിലുളളവരില്‍ മൂന്നിലൊന്ന് കേരളത്തിലാണ്. ഒന്നരലക്ഷത്തോളം പേരാണ് കേരളത്തില്‍ കോവിഡ് ബാധിതരായിട്ടുളളത്. തൊട്ടുപുറകിലുളള മഹാരാഷ്ട്രയില്‍ 85,477 പേര്‍ മാത്രമാമുളളത്.
കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രടിപ്പിച്ചും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ചൂണ്ടിക്കാണിച്ചും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. രാജ്യത്തെ പ്രതിദിന രോഗികളില്‍ പകുതിയിലധികവും കേരളത്തിലാണ്. നിയന്ത്രണങ്ങളിലെ ഇളവുകള്‍ തീവ്രവ്യാപനത്തിന് വഴിവെച്ചതായും കത്തില്‍ ചൂണ്ടിക്കാട്ടി. ജൂലൈ 10നും 19 നും ഇടയില്‍ 91,617 കോവിഡ് കേസുകളും 775 മരണങ്ങളുമാണ് കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്‌തത്.