ബാലതാരമായി സിനിമയിൽ എത്തി മലയാളത്തിലെ മുൻനിര നായികമാരിൽ ഒഴിച്ചുകൂടാനാവാത്ത നടിയായി മാറിയ ഉർവശി തെന്നിന്ത്യൻ സിനിമാ ലോകത്തും തിളങ്ങിനിൽക്കുന്നു. ക്യാമറക്ക് മുമ്പിൽ കൂളായി അഭിനയിക്കുന്ന ഉർവശിക്ക് അഭിനയത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യത്തെക്കുറിച്ച് ആരാധകരുമായി പങ്കുവയ്ക്കുന്നു. പ്രണയ സീനുകളിൽ അഭിനയിക്കുക എന്നതാണ് എന്റെ അഭിനയത്തിൽ ഏറെ വിഷമം പിടിച്ച കാര്യം എന്നാണ് പറയുന്നത്.
എന്റെ ഏതു സിനിമ എടുത്തു നോക്കിയാലും തലതാഴ്ത്തി നാണത്തോടെ ചിരിച്ചു നിൽക്കുന്ന എന്നെ കാണാം. എനിക്ക് അത്രയേ അറിയുമായിരുന്നുള്ളൂ .പ്രണയ സീനുകളിൽ അഭിനയിക്കുന്നത് എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ആയതിനാൽ അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു തരുന്നതാണ് ഇത്.
പ്രണയ രംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക് പൊതുവെ താല്പര്യമില്ല എന്ന് എല്ലാ സംവിധായകർക്കും അറിയാവുന്നതാണ്.വെങ്കലം സിനിമ കണ്ടാൽ അത് കൂടുതൽ വ്യക്തമാകുമെന്നും ഉർവശി പറഞ്ഞു.
1978 ൽ വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് ചുവടുവച്ച മൂന്നാം ക്ലാസ് കാരിയായ ഉർവശിക്ക് അന്ന് എട്ടു വയസ്സായിരുന്നു പ്രായം. അന്ന് ഡയറക്ടർ ആക്ഷൻ പറഞ്ഞപ്പോൾ ബോധംകെട്ടു നിലത്തുവീണു. അതായിരുന്നു ഊർവ്വശിയുടെ അഭിനയ ജീവിതത്തിലെ തുടക്കം.
പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എണ്ണമറ്റ സിനിമകൾ , കഥാപാത്രങ്ങൾ, ആദ്യ സിനിമ മുതൽ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളെയും മലയാള സിനിമ പ്രേമികൾ നെഞ്ചോട് ചേർത്തു വെക്കുകയായിരുന്നു.