നെടുംകണ്ടം താലൂക്ക്‌ ആശുപത്രിയില്‍ ക്ലീനിംഗ്‌ ജീവനക്കാരുടെ തുണിയുരിഞ്ഞ്‌ ദേഹപരിശോധന : ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ പരാതി

നെടുംകണ്ടം : താലൂക്ക്‌ അശുപതിയില്‍ ക്ലീനിംഗ്‌ ജീവനക്കാരായ നാല്‌ പെണ്‍കുട്ടികളുടെ തുണിയുരിഞ്ഞ്‌ ദേഹപരിശോധന നടത്തിയതായി പരാതി . ആശുപത്രിയില്‍ റൗണ്ട്‌സിന്‌ വന്ന ഡോക്ടറുടെ ബാഗില്‍നിന്നും 2000 രൂപ മോഷണം പോയിരുന്നു. . ഹെഡ്‌നഴസ്‌ ജൂബി ജോര്‍ജിനോട്‌ ഡോക്ടര്‍ ഈ വിവിരം പറഞ്ഞിരുന്നുവെന്നും, എന്നാല്‍ ഇവിടെ പലരും വരുന്ന സ്ഥല മായതിനാല്‍ ആളറിയാതെ പരാതി നല്‍കേണ്ടതില്ലെന്നും ഡോക്ടര്‍ പറഞ്ഞിരുന്നതായിട്ടാണ്‌ വിവിരം. എന്നാല്‍ ജൂബി ജോര്‍ജ്‌ ആ സമയത്ത്‌ ആശുപത്രിയിലെ താല്‍ക്കാലിക ക്ലീനിംഗ്‌ ജീവനക്കാരായ നാല്‌ പെണ്‍കുട്ടികളെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്‌തു.

തുടര്‍ന്ന്‌ ഇവരെ മുറിയിലേക്ക്‌ കൊണ്ടുപോവുകയും ഡെപ്യൂട്ടി സിഎംഒ സുഷമ, പുരുഷ ജിവനക്കാരനായ ടെക്‌നിക്കല്‍ അിസ്‌റ്റന്‍റ് ജോണ്‍സണ്‍ എന്നിവരും ചേര്‍ന്ന്‌ പെണ്‍കുട്ടികളുടെ തുണിയുരിഞ്ഞ്‌ ദേഹ പരിശോധന നടത്തുകയും , ജോണ്‍സണ്‍ സ്‌ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്‌തതായിട്ടാണ്‌ പരാതി.

എന്നാല്‍ പരിശോധനകള്‍ക്കുശേഷവും ഇവരില്‍ നിന്ന്‌ തുക ലഭിക്കാതെ വന്നതോടെ ഈ വിവരം പുറത്തുപറയുകയോ വീട്ടുകാരെ അറിയിക്കുകയോ ചെയ്‌താല്‍ നിന്നെയൊക്കെ പിരിച്ചുവിടുമെന്ന്‌ പരിശോധനാസംഘം ഭീഷണിപ്പെടുത്തുകയുണ്ടായി .ക്ലീനിംഗ്‌ ജീവനക്കാര്‍ പണം മോഷ്‌ടിച്ചതായി സംശയമുണ്ടെങ്കില്‍ പോലീസിലറിയിക്കുന്നതിന്‌ പകരം ജീവനക്കാരെ തുണിയുരിഞ്ഞ്‌ അപമാനിച്ച ജൂബിജോര്‍ജിനും കൂട്ടാളികള്‍ക്കും എതിരെ നിയമ നടപിടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പൊതു പ്രവര്‍വര്‍ത്തകയും കെഎന്‍ഡബ്ല്യുഇ ജില്ലാകമ്മറ്റി അംഗവുമായ ഉഷാകുമാരി വിജയനാണ്‌ ഡിഎംഒയ്‌ക്ക് പരാതി നല്‍കിയിരിക്കുന്നത്‌.

Share
അഭിപ്രായം എഴുതാം