വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്

ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ച സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരത്തിലേക്ക് . 09/08/2021 തിങ്കളാഴ്ച മുതൽ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

02/08/2021 തിങ്കളാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണയിരിക്കാനും09/08/2021 തിങ്കളാഴ്ച മുതൽ സംസ്ഥാന വ്യാപകമായി മുഴുവൻ കടകൾ തുറക്കാനും തൃശൂരിൽ 28/07/2021 ബുധനാഴ്ച ചേർന്ന വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗത്തിൽ ധാരണയായി.

നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ  തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയത്. എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല. 

തിങ്കളാഴ്ച സെക്രട്ടേറിയറ്റിന്  മുന്നിൽ വ്യാപാരികൾ ധർണ നടത്തും. ആറ് ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ ധ‍ർണ നടത്തും. 09/08/2021 തിങ്കളാഴ്ച സർക്കാർ ഉദ്യോ​ഗസ്ഥരിൽ നിന്നും ഏതെങ്കിലും വ്യാപാരികൾക്ക് മോശം അനുഭവമുണ്ടായാൽ മരണം വരെ നിരാഹാര സമരം നടത്തുമെന്നും നസറുദ്ദീൻ പ്രഖ്യാപിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →