മുട്ടിൽ മരം കൊള്ള; പ്രധാന പ്രതികൾ പിടിയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: മുട്ടിൽ മരം കൊള്ളക്കേസിലെ പ്രധാന പ്രതികൾ പിടിയിൽ. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നീ സഹോദരങ്ങളാണ് പൊലീസ് പിടിയിലായത്. ഇവരെല്ലാവരും തന്നെ മരക്കച്ചവടക്കാരാണ്.

ഹൈക്കോടതിയിൽ 28/07/21 ബുധനാഴ്ച സര്‍ക്കാരാണ് പ്രതികള്‍ പിടിയിലായ കാര്യം അറിയിച്ചത്. കൊച്ചിയിലേക്ക് കടക്കുന്നതിനിടെ കുറ്റിപ്പുറം പാലത്തിന് സമീപം വെച്ച് തിരൂര്‍ ഡി.വൈ.എസ്.പിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.

സുല്‍ത്താന്‍ ബത്തേരി ഡി.വൈ.എസ്.പി ബെന്നിക്കാണ് കേസിന്റെ ചുമതല. തിരൂര്‍ ഡി.വൈ.എസ്.പി ഇവര്‍ക്ക് പ്രതികളെ കൈമാറും. അതിന് ശേഷം പ്രതികളെ വയനാട്ടിലേക്ക് കൊണ്ടുപോകും.

മുട്ടില്‍ മരം മുറി കേസില്‍ നാല്‍പ്പത്തിമൂന്ന് കേസുകള്‍ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ സമീറിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 36 കേസുകളിലും പ്രധാന പ്രതികള്‍ പിടിയിലായ മുട്ടില്‍ സഹോദരങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →