തിരുവനന്തപുരം: മിൽമയുടെ ഭരണം ഇനി ഇടതുപക്ഷത്തിന്. മുപ്പത്തിയെട്ട് വർഷമായി കോൺഗ്രസ് കൈവശം വച്ചിരുന്ന കേരള ക്ഷീരോൽപ്പാദക സഹകരണ സംഘം ഇടതുപക്ഷം ഭരിക്കും. മിൽമ ചെയർമാൻ ആയി സി പി എമ്മിലെ കെ എസ് മണി തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ചിനെതിരെ ഏഴ് വോട്ടുകൾ നേടിയാണ് ഇടതുപക്ഷം ഭരണം ഉറപ്പിച്ചത്. മലബാർ മേഖലയിൽ നിന്നുള്ള നാല് വോട്ടും അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയിലെ നോമിനേറ്റ് ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുടെ വോട്ടും നേടിയാണ് വിജയം.
കോൺഗ്രസിൽ നിന്ന് ജോൺ തെരുവത്താണ് കെ എസ് മണിക്കെതിരെ മൽസരിച്ചത്. തിരുവനന്തപുരം മേഖല തെരഞ്ഞെടുപ്പ് വന്നാൽ ഈ മേഖല പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.