ചൈനീസ് താരം മരുന്നടിച്ചിട്ടില്ല; മീരാ ഭായ് ചാനുവിന് വെള്ളി തന്നെ

ടോക്കിയോ: ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാഭായ് ചാനുവിന് വെള്ളി തന്നെ. സ്വർണം നേടിയ ചൈനയുടെ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ചൈനീസ് താരം മരുന്ന് ഉപയോഗിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര പരിശോധന ഏജൻസി വ്യക്തമാക്കി.

വനിതകളുടെ ഭാരോദ്വഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തിലെ വെള്ളിയോടെ ടോക്യോ ഒളിംപിക്സില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ കൊണ്ടുവന്നത് മീരാഭായി ആണ്. പിന്നാലെയാണ് സ്വര്‍ണം നേടിയ ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന അഭ്യൂഹം പരന്നത്. പരിശോധനാ ഫലത്തില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞാല്‍ മെഡല്‍ റദ്ദാക്കുമെന്നും മീരയുടെ വെള്ളി സ്വര്‍ണമാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →