ഏലം വിലയിടിവില്‍ പ്രതിഷേധിച്ച്‌ സ്‌പൈസസ്‌ ബോര്‍ഡ്‌ ആഫീസിനുമുമ്പില്‍ കര്‍ഷകര്‍ സത്യാഗ്രഹസമരം നടത്തുന്നു

കട്ടപ്പന: ഏലത്തിന്റെ വിലയിടിവ്‌ തടയണമെന്നാവശ്യപ്പെട്ട്‌ കര്‍ഷകര്‍ കട്ടപ്പന സ്‌പൈസ്‌ ബോര്‍ഡ്‌ ഓഫീസിനുമുമ്പില്‍ 2021 ജൂലൈ 29ന്‌ സമരം നടത്തും. വളം കീടനാശിനി എന്നിവയുടെ വില ഗണ്യമായി വദ്ധിച്ചിട്ടും ഏലത്തിന്റെ വില 700 രൂപയിലേക്ക് താഴുകയാണ്‌ ചെയ്‌തത്‌. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന്‌ തൊഴിലാളികളും ഏലകര്‍ഷകരും പട്ടിണിയിലാണ്‌. ഈ സാഹചര്യത്തിലാണ്‌ സത്യാഗ്രഹ സമരം. 1980- 85 കാലയളവില്‍ 600 രൂപമുതല്‍ 900 രുപവരെ വിലയുണ്ടായിരുന്നു. അന്നത്തെ അപേക്ഷിച്ച്‌ ശമ്പളവും മറ്റുചെലവുകളും 10 ഇരട്ടിയിലധികമായി വര്‍ദ്ധിക്കുകയും ചെയ്‌തു. മൂന്നുവര്‍ഷം മുമ്പ്‌ ഏലത്തിന്‌ 5000രൂപ ലഭിച്ചിരുന്നിടത്തുനിന്നാണ്‌ 700ലേക്ക്‌ കുത്തനെ കൂപ്പുകുത്തിയയത്‌. സ്‌പൈസസ്‌ ബോര്‍ഡോ സര്‍ക്കാരോ ഇതിനെതിരെ ചെറുവിരല്‍പോലും അനക്കുന്നില്ല. ഈ സാഹചര്യത്തിലാണ്‌ കര്‍ഷകനെ രക്ഷിക്കാനായി ആവശ്യമയായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഏലം കര്‍ഷകര്‍ സമരത്തിനൊരുങ്ങുന്നത്‌.

സ്‌പൈസസ്‌ ബോര്‍ഡിലെ കണക്കറ്റ ഉദ്യോഗസ്ഥര്‍ക്ക്‌ ഭീമമായ തുക ശമ്പളം പറ്റുന്നതിനും, രാഷ്ട്രീയക്കാര്‍ക്കും ബോര്‍ഡ്‌ മെമ്പര്‍മാര്‍ക്കും ചെയര്‍മാനുമൊക്കയായി കയറിയിരിക്കാനുളള ഇടം മാത്രമായി സ്പൈസസ് ബോര്‍ഡും പുറ്റടി സ്‌പൈസസ്‌ പാര്‍ക്കും മാറിയിരിക്കുന്നതായി സംഘടനാ ചെയര്‍മാന്‍ റെജി ഞളളാനി ആപോപിച്ചു. ഇതുമായി ബന്ധപ്പെട്ട ആധികാരിക കണക്കുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും റെജി പറഞ്ഞു.

രാജ്യത്തുടനീളം സ്‌പൈസസിന്റെ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുക. 56 വയസുകഴിഞ്ഞ ഏലം കര്‍ഷകര്‍ക്ക്‌ പെന്‍ഷന്‍ അനുവദിക്കുക. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം നടത്തുക. ജൂലൈ 29 മുതല്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്‌. ഇതിനായി കാര്‍ഷിക പുരസ്‌കാര ജേതാവ്‌ റെജി ഞളളാനി ചെയര്‍മാനായി ഒരു കമ്മറ്റിക്ക് രൂപം കൊടുത്തു. സുനില്‍ വണ്ടന്മേട്‌ സെക്രട്ടറി, സജി സാമുവേല്‍ ജോ. ജോയിന്റ് സെക്രട്ടറി, ആഗസ്‌തി ട്രഷറാറും ആയി 51 അംഗ സമര സമിതിക്ക് രൂപം നല്‍കി. കോവി‍ഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും സമര പരിപാടികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →