കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ അടുത്തമാസം മുതലെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ന്യൂഡൽഹി: കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ അടുത്തമാസം മുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ.

27/07/21 ചൊവ്വാഴ്ച നടന്ന ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളുടെ യോഗത്തിലാണ് അടുത്തമാസം തന്നെ കുട്ടികള്‍ക്ക് രാജ്യത്ത് വാക്‌സിനേഷന്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുക്കുന്നത് കൊവിഡ് പ്രതിരോധത്തിന്റെ സുപ്രധാനഘട്ടമായാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒരുങ്ങുന്നതായി സൂചന നല്കിയിരുന്നു.

ജൂലൈ ആദ്യം വാക്‌സിന്‍ കൈകാര്യം ചെയ്യുന്ന ദേശീയ വിദഗ്ധസംഘത്തിന്റെ തലവന്‍ ഡോക്ടര്‍ എന്‍ കെ അറോറയും കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സെപ്തംബറില്‍ തുടങ്ങുമെന്നും സിഡസ് വാക്‌സിനാണ് കൂട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനായി പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചതെന്നും അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയയും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

കുട്ടികള്‍ക്കായുള്ള കൊവിഡ് വാക്‌സിന്റെ പരീക്ഷണപരിശോധനകള്‍ ഒന്നില്‍ കൂടുതല്‍ വാക്‌സിനുകള്‍ പൂര്‍ത്തീകരിച്ചെന്നും ഗുലേറിയ അറിയിച്ചിരുന്നു.

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, സിഡസ് എന്നീ വാക്‌സിനുകള്‍ക്കു പുറമേ ഫൈസര്‍ വാക്‌സിനും കുട്ടികള്‍ക്കായി തയ്യാറായതായി രണ്‍ദീപ് ഗുലേറി വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ബി ജെ പി പാര്‍ലമെന്ററിയോഗത്തില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്തമാസം തന്നെ വിതരണത്തിന് എത്തുമെന്ന് അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →