കാസർഗോഡ്: വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബത്തിൽപ്പെട്ട പട്ടികജാതി വിദ്യാർഥികൾക്ക് പഠനം മെച്ചപ്പെടുത്തുന്നതിന് അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്പമെന്റ് സ്‌കീം പ്രകാരം ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് 4500 രൂപയിൽ കുറയാത്ത തുക സ്‌കോളർഷിപ്പായി ലഭിക്കും. 2021-22 അധ്യയന വർഷം സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ അഞ്ചാം ക്ലാസിലോ എട്ടാം ക്ലാസിലോ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. വെള്ളക്കടലാസിൽ തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം സ്ഥാപന മേധാവിയിൽ നിന്നും കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ ലഭിച്ച ഗ്രേഡ് സംബന്ധിച്ച വിവരം (മിനിമം സി പ്ലസ്), ജനന തീയതി തെളിയിക്കുന്ന സാക്ഷ്യപത്രം, വിദ്യാർത്ഥിയുടെ ജാതി, കുടുംബ വാർഷിക വരുമാനം എന്നിവ തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. അപേക്ഷകൾ ആഗസ്റ്റ് 10നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭ്യമാക്കുക.