പാലക്കാട് : പാലക്കാട് ബാങ്ക് കുത്തിത്തുറന്ന് കവര്‍ച്ച. പാലക്കാട് ചന്ദ്ര നഗറിലെ സഹകരണ ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു. ഏഴുകിലോയിലധികം സ്വര്‍ണ്ണം നഷ്ടപ്പെട്ടതായിട്ടാണ് പ്രഥമിക നിഗമനം. മരുത റോഡ് കോ-ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്. 2021 ജൂലൈ 23 വെളളിയാഴ്‌ച വൈകിട്ട് ബാങ്ക് അടച്ചിട്ട് തിങ്കളാഴ്‌ച തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിയുന്നത്. ശനിയും ഞായറും ലോക്ക് ഡൗണായിരുന്നതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോംഗ് റൂമിന്റെ അഴികള്‍ മുറിച്ചുമാറ്റുകയായിരുന്നു. ബാങ്കില്‍ സിസി ടിവി ഉണ്ടായിരുന്നുവെങ്കിലും അതില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധനക്കുശേഷമേ പറയാനാവു എന്നാണ് പോലീസിന്റെ വിശദീകരണം.