വട്ടിപ്പലിശക്കാരുടെ ഭീഷണി, പാലക്കാട്ട് കർഷകൻ വീടിന്റെ ഉമ്മറത്ത് തൂങ്ങി മരിച്ചു

പാലക്കാട്: വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണി ഭയന്ന്, പാലക്കാട് വീണ്ടും കർഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. വീടിന്റെ ഉമ്മറത്ത് 26/07/21 തിങ്കളാഴ്ച പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അഞ്ച് ലക്ഷത്തിലേറെ കടമുണ്ടായിരുന്നു കണ്ണൻകുട്ടിക്ക്. കൃഷി നടത്താനും മറ്റാവശ്യങ്ങൾക്കുമായി സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ നിന്നും
വട്ടിപ്പലിശക്കാരിൽ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്. ഇരുകൂട്ടരും വീട്ടിൽ വന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് സഹോദരി ഭർത്താവ് ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ 25 ഞായറാഴ്ചയും നെന്മാറയിലെ കെ.ആർ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെത്തി ഭീഷണിപ്പെടുത്തി എന്നും ബന്ധുക്കൾ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →