മലയാളി വിദ്യാർഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു

ബംഗളൂരു: എസ്​.എസ്​.എൽ.സി പരീക്ഷ കഴിഞ്ഞ്​ നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി വിദ്യാർഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. 26/07/21 തിങ്കളാഴ്ചയാണ് സംഭവം. കോഴിക്കോട്​ കൊയിലാണ്ടി ബീച്ച്​ റോഡ്​ മർകുറി ഹൗസിൽ റഷീദ്​ മുനഫറിന്റെയും ഹൗലത്ത്​ ബീവിയുടെയും മകൻ മബ്​നാൻ (16) ആണ്​ മരിച്ചത്​.

ബംഗളൂരു ലിംഗരാജപുരം ജ്യോതി ഹൈസ്​കൂൾ പത്താം ക്ലാസ്​ വിദ്യാർഥിയാണ്​. 20 വർഷമായി റഷീദ്​ മുനഫറും കുടുംബവും ബംഗളൂരു ടാണറി റോഡിലെ വസതിയിലാണ്​ താമസം. ബംഗളൂരുവിലെ നഗരജീവിതം അവസാനിപ്പിച്ച്​ കുടുംബം നാട്ടിലേക്ക്​ മടങ്ങാനിരിക്കെയാണ്​ മബ്​നാന്റെ അപകട മരണം.

Share
അഭിപ്രായം എഴുതാം