തിരുവനന്തപുരം : ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് സൗജന്യ ഇൻഷുറൻസ് ഏര്‍പ്പെടുത്തുന്ന ഒരു പദ്ധതി അടിയന്തിരമായി ആരംഭിക്കണമെന്ന് കേരളാ കോണ്ഡഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പിസി തോമസ്. നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയില്‍ കുറയാത്ത രീതിയില്‍ പരിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ സേവനത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്നുളള ഗൈഡന്‍സുകള്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുളളതായി തനിക്ക് ലഭിച്ച മറുപടിയില്‍ പറയുന്നതായും പിസി തോമസ് വ്യക്തമാക്കി.
2021 മെയ് 21നാണ് നഴ്‌സുമാര്‍ക്കു നല്‍കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് കത്തയക്കുന്നത്. ഇതിന് ലഭിച്ച മറുപടിയില്‍ കോവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ കാഴ്‌ചവെച്ച സേവനത്തിനുളള ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രധാന മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇനി നഴ്‌സുമാര്‍ക്കുവേണ്ടി സൗജന്യ ഇന്‍ഷ്വറന്‍സ് പദ്ധതി കൂടി ആരംഭിക്കേണ്ടതുണ്ടെന്നും ഇതിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാന മന്ത്രിക്ക് വീണ്ടും കത്തയച്ചതായി അദ്ദേഹം പറഞ്ഞു.