നെടുമ്പാശേരി : റെയില്‍വേയില്‍ ഗുരുതരമായ സുരക്ഷാ വീഴ്‌ച. ഓടിക്കൊണ്ടിരുന്ന വേണാട് എക്‌സ്‌പ്രസിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു. നെടുമ്പാശേരി നെടുവണ്ണൂരില്‍ വൈകിട്ട് മുന്നുമണിയോടെയായിരുന്നു സംഭവം. ഷൊര്‍ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിന്‍ എഞ്ചിനുമായി വേര്‍പെട്ടശേഷം ഒരു കിലോമീറ്ററോളം ഓടി.
ഗുരുതരമായ സുരക്ഷാ വീഴ്‌ചയെന്നാണ് അധികൃതരുടെ പ്രഥമിക വിലയിരുത്തല്‍. എഞ്ചിന്‍റെ പകുതി മാത്രമാണ് ട്രെയിനിന്റെ ബാക്കി ഭാഗത്തോടൊപ്പം ഉണ്ടായിരുന്നത്. പിന്നീട് യാത്രക്കാര്‍ തന്നെ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തി. ഉടന്‍ തന്നെ റസ്‌ക്യൂ ടീം സ്ഥലത്തെത്തി. ഒരു മണിക്കൂറിനുളളില്‍ തകരറുകള്‍ പരിഹരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.