കണ്ണൂര്‍: കണ്ണൂരില്‍ തൊഴിലിടങ്ങളിലും കടകളിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. വാക്‌സിനെടുക്കുന്നതിനും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. 2021 ജൂലൈ 28 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ് പരിശോധന സൗജന്യമായിരിക്കും. പൊതു ഇടങ്ങള്‍ സുരക്ഷിതമാക്കാനാണ് നടപടിയെന്ന് കളക്ടറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു.